SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.03 PM IST

കോൺഗ്രസ് പ്രതിഷേധം

Increase Font Size Decrease Font Size Print Page
d
ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ കേന്ദ്ര അവഗണക്കെതിരെ നടത്തിയ പ്രകടനം

മേപ്പയ്യൂർ: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഇ. അശോകൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി. വേണുഗോപാൽ, സി. രാമദാസ്, ജിഷ കിഴക്കെ മാടായി, ഇടത്തിൽ ശിവൻ, അർഷാദ് ആയനോത്ത്, ശശി ഊട്ടേരി, ഇ.കെ. മുഹമ്മത് ബഷീർ, യു.എൻ. മോഹനൻ, ശശി പാറോളി, ലതേഷ് പുതിയടുത്ത്, സി.എം. ബാബു എന്നിവർ പ്രസംഗിച്ചു.
പ്രസന്ന മൂഴിക്കൽ, വിമല കൂനിയത്ത്, റിൻ്ജുരാജ്, ഉണ്ണികഷ്ണൻ എടയിലാട്ട്, ബിജു കുനിയിൽ, അനുരാഗ് പി.ആർ, ശ്രീനിലയം വിജയൻ, പുതുക്കുളങ്ങര സുധാകരൻ, ദീപക് കൈപ്പാട്ട്, രാജേഷ് കൂനിയത്ത്, വിജീഷ് ചോതയോത്ത്, ആർകെ ഗോപാലൻ എന്നിവർ നേതൃത്വം നൽകി.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY