കുന്ദമംഗലം : 'നമുക്ക് ഒരുമിക്കാം നാടിനെ വീണ്ടെടുക്കാം' എന്ന മുദ്രാവാക്യം ഉയർത്തി കുറ്റ്യാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്
പ്രസിഡന്റ് പി. ടി. അസീസ് നയിക്കുന്ന യുവജനയാത്ര കാരന്തൂരിൽ ആരംഭിച്ചു. ഡി. സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.അരുൺലാൽ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സെക്രട്ടറി കെ. എം അഭിജിത്ത്, സൂഫിയാൻ ചെറുവാടി, അഡ്വ. വി.ടി. നിഹാൽ , എടക്കുനി അബ്ദുറഹിമാൻ, വിനോദ് പടനിലം, എം. ധനീഷ് ലാൽ, ചോലക്കൽ രാജേന്ദ്രൻ, ദിനേശ് പെരുമണ്ണ, സി.വി സംജിത്ത്, എം.പി.അശോകൻ, റിനേഷ്ബാൽ,അഡ്വ. ബിജു , ടി.കെ.സിറാജ്ജുദ്ദീൻ,ജിനീഷ് കുറ്റിക്കാട്ടൂർ,കെ ഇ.ഷബീർ അലി,റാഫി പുവ്വാട്ടുപറമ്പ എന്നിവർ പ്രസംഗിച്ചു. മണിലാൽ.എം സ്വാഗതവും ദിനേഷ് കാരന്തൂർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |