ഫറോക്ക്: ഫറോക്ക് താലൂക്കാശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷമായിട്ടും പ്രവർത്തിക്കാത്തതിനെ തുടർന്ന് യുവമോർച്ചയുടെ നേതൃത്വത്തിൽ ഹോസ്പിറ്റലിൽ റീത്ത് വെച്ച് പ്രതിക്ഷേധിച്ചു. അടിസ്ഥാനസൗകര്യങ്ങളോടു കൂടി ഉടൻ രോഗികൾക്ക് തുറന്നു കൊടുത്തില്ലെങ്കിൽ മെഡിക്കൽ ഓഫീസറെയും മന്ത്രിയെയും വഴിയിൽ തടയുമെന്ന് യുവമോർച്ച കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് എം.വിജിത്ത് അറയിച്ചു. പ്രതിഷേധവുമായി എത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യുവമോർച്ച ജില്ല വൈസ് പ്രസിഡന്റ് റിബിത്ത് മാങ്കാവ്, ജില്ലാ സെക്രട്ടറി ബിപിൻ കൃഷ്ണൻ, ജില്ല ട്രഷറർ സൂരജ് എ.കെ, നേതാക്കളായ കിരൺ, അറക്കൽ ജിഷ്ണു, രാഗിത്ത്, ദീപക്ക് വി.പി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |