മേപ്പയ്യൂർ : തുറയൂർ ഗ്രാമപഞ്ചായത്തിൽ ഇ ഹെൽത്ത് പദ്ധതി നിലവിൽ വന്നു. കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീഫ പടന്നയിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ കെ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഇ. ഹെൽത്ത് ജില്ലാ നോഡൽ ഓഫീസർ ഡോ.പി പി പ്രമോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീമ തന്നെങ്കാലിൽ, ക്ഷേമകാര്യ ചെയർപേഴ്സൺ റസാഖ് കുറ്റിയിൽ, വികസനകാര്യ ചെയർപേഴ്സൺ .കെ കെ.മിജിഷ, ലത്തീഫ് തുറയൂർ, ജിഷ, ശ്രീകല, അസീസ് , എം.പി ബാലൻ, ശ്രീനിവാസൻ കൊടക്കാട്ട് എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ ഡോ. പി. ബി സജീവ് സ്വാഗതവും പി കെ ദിനേശൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |