പയ്യോളി: അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം കൊടിയേറി. ക്ഷേത്രാചാര്യൻ പറവൂർ നമ്പ്യാത്ത് ഉദയ ജ്യോതി തന്ത്രി കൊടിയേറ്റ് കർമം നിർവഹിച്ചു. ഉത്സവം 28ന് സമാപിക്കും. വിശേഷാൽ ക്ഷേത്ര ചടങ്ങുകൾ, വിശേഷാൽ കലശാഭിഷേകം, നൈവേദ്യം വരവ്, പുള്ളുവൻ പാട്ട്, സർപ്പബലി, സർപബലി ദർശനം, തിരി സമർപ്പണം, സാംസ്കാരിക സദസ്, ഗാന സന്ധ്യ, ഗ്രാമോത്സവം, ഭഗവതിസേവ -ലളിത സഹസ്രനാർച്ചന, മ്യൂസിക് നൈറ്റ്, പകൽ പൂരം, ശയ്യാലങ്കാരം, ശയ്യാപൂജ, അങ്കുരം എഴുന്നള്ളിപ്പ്, പള്ളിവേട്ട, എഴുന്നള്ളിപ്പ് , പള്ളി നിദ്ര, പള്ളിനിദ്ര വിടർത്തി കണികാണിക്കലും വിശേഷാൽ അഭിഷേകവും, എഴുന്നള്ളിക്കൽ, ആറാട്ട് സദ്യ, യാത്രാഹോമം, യാത്ര ബലി, ആറാട്ടു പുറപ്പാട് , കൊടിയിറക്കൽ, കരുമരുന്ന് പ്രയോഗം എന്നിവ ഉത്സവത്തിന്റെ ഭാഗമായി നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |