കൊടുവള്ളി: കെ.എം.ഒ ഹയർസെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്ഥാപകൻ ബേഡൻപവലിന്റെ ജന്മദിനാഘോഷവും രാജ്യപുരസ്കാർ ജേതാക്കളെ ആദരിക്കലും നടന്നു. സ്കൂൾ കമ്മിറ്റി ചെയർമാൻ കോതൂർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. രാജ്യപുരസ്കാർ ജേതാക്കളായ സാദിൻ അബൂബക്കർ, മിഹറാജ്, അനസ്, റന ഫാത്തിമ, വൈഗ സന്തോഷ്, മുബഷിറ മുസമ്മിൽ എന്നിവർ ആദരം ഏറ്റുവാങ്ങി. സ്കൂൾ മാനേജിംഗ് കമ്മിറ്റി കൺവീനർ താനിക്കൽ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് അശ്റഫ് , ബി.പി. റിസ ഫാത്തിമ, പി.ടി.എ. പ്രസിഡന്റ് അസൈൻ, കെ.എം. പ്രേമൻ, ജസ്നാ റിയാസ്, രജിത, റുഖിയ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |