മുക്കം: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളിലും ജനക്ഷേമ നടപടികളിലും യു.ഡി.എഫും ബി.ജെ.പിയും മാദ്ധ്യമങ്ങളെ കൂട്ടുപിടിച്ച് നടത്തുന്ന നുണ പ്രചാരണങ്ങളിൽ ജനങ്ങൾക്കുണ്ടാവുന്ന തെറ്റിദ്ധാരണയകറ്റാൻ പ്രവർത്തകർ സജ്ജരാകണമെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം അഡ്വ.പി വസന്തം ആവശ്യപ്പെട്ടു. സി.പി.ഐ തിരുവമ്പാടി മണ്ഡലം കമ്മിറ്റി മുക്കത്ത് സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ടി എം പൗലോസ് അദ്ധ്യക്ഷത വഹിച്ചു. കെ മോഹനൻ, കെ ഷാജികുമാർ, പി.കെ കണ്ണൻ, അസീസ് കുന്നത്ത്, കെ.എം അബ്ദുറഹിമാൻ, പി സൗദാമിനി, പി.കെ രാമൻകുട്ടി, പുഷ്പരാജൻ പ്രസംഗിച്ചു. കെ.മോഹനൻ കൺവീനറും ടി.എം പൗലോസ് ജോയൻറ് കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
