കുറ്റ്യാടി: കേന്ദ്ര സർക്കാരിന്റെ വൈദ്യുതി നിയമത്തിനെതിരെ നാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ശ്രീനാഥ് പി.ടി അദ്ധ്യക്ഷത വഹിച്ചു. പ്രേമൻ പാമ്പിരിക്കുന്ന്, അശ്വിൻ. കെ. കെ. എൻ, ധനിക്, കെ അജയകുമാർ, രമ്യ. ടി. ടി, ബാലകൃഷ്ണൻ. ടി.എം, കെ.കെ. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. രവീന്ദ്രൻ. പി. വി സ്വാഗതവും പ്രിയേഷ്. കെ നന്ദിയും പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി തൊഴിലാളികളും ഓഫീസർമാരും രണ്ട് മണിക്കൂർ ജോലി ബഹിഷ്കരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |