മുക്കം: മുക്കം മാമ്പറ്റയിൽ കയർഫെഡിന്റെ നവീകരിച്ച ഡി ഫൈബറിംഗ് യൂണിറ്റ് ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കയർഫെഡ് ചെയർമാൻ ടി.കെ ദേവകുമാർ അദ്ധ്യക്ഷത വഹിച്ചു. മുക്കം മുനിസിപ്പൽ ചെയർപേഴ്സൺ കെ പി ചാന്ദ്നി മുഖ്യാതിഥിയായി. കയർഫെഡ് മാനേജിംഗ് ഡയറക്ടർ എം.കെ ശശികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ സുനിൽ പൊയ്യേരി, കെ.ബാബു, കയർഫെഡ് വൈസ് പ്രസിഡന്റ് ആർ സുരേഷ്, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ എൻ.ആർ ബാബുരാജ്, കഠിനകുളം സാബു, കോഴിക്കോട് കയർ പ്രോജക്ട് ഓഫീസർ ഷഹീദ് വടക്കേതിൽ, കയർഫെഡ് കോഴിക്കോട് റീജിയണൽ ഓഫീസർ സുനിൽ ആർ.ആർ, പി.ടി ബാബു മാമ്പറ്റ, നിഷാബ് മുല്ലോളി, വേലായുധൻ ടി, ഗോൾഡൻ ബഷീർ എന്നിവർ പ്രസംഗിച്ചു.
എക്സിക്യൂട്ടീവ് ഡയറക്ടർ എൻ. കെ സുരേഷ് സ്വാഗതവും കയർഫെഡ് ജനറൽ മാനേജർ അജാക്സ് വി നന്ദിയും പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |