നാദാപുരം: കെ.എസ്.എസ്.പി.എ എടച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ "വായനക്കൂട്ടം" രൂപീകരിച്ചു. ഐ.എസ്.ആർ.ഒ. റിട്ട. കെമിക്കൽ എൻജിനിയറും സാഹിത്യകാരനുമായ കണ്ണോത്ത് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെ.എസ്.എസ്.പി.എ എടച്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.കെ പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് ഏച്ചിക്കാനത്തിന്റെ 'ബിരിയാണി' കഥ ചർച്ച ചെയ്തു. പി.പി.വേണു കഥ അവതരിപ്പിച്ചു. കെ.പി ദാമോദരൻ ചർച്ചയ്ക്ക് തുടക്കമിട്ടു.
ശ്യാംസുന്ദർ എടച്ചേരി, പ്രേമാനന്ദൻ കുനിങ്ങാട്, സജീവൻ, ഹരീന്ദ്രൻ, ശോഭ, പുനത്തിൽ ദാമോദരൻ, ഷാജി
മാധവൻ, പ്രഭാകരൻ, ഷീജ , സി.പവിത്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി പി.കൃഷ്ണൻ സ്വാഗതവും സി. പവിത്രൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |