മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ വാർഡ്, പഞ്ചായത്ത് തല ജാഗ്രത സമിതി അംഗങ്ങൾക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ശിൽപശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.അബ്ദുൽ അക്ബർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. ദിവ്യ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സവാദ് ഇബ്രാഹിം, ജിപ്സ ജോബിൻ, പഞ്ചായത്തംഗം ജാഫർ, സെക്രട്ടറി ഷെറിൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ എസ്. സുസ്മിത, അങ്കണവാടി വർക്കർ എം.പി നസ്രിയ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ജാഗ്രതാ സമിതി അംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
