SignIn
Kerala Kaumudi Online
Thursday, 23 April 2026 9.50 PM IST

സ്പെഷ്യൽ ട്രെയിൻ ഇനി സ്ഥിരം സർവീസ്

Increase Font Size Decrease Font Size Print Page
train
ട്രെയിൻ

കോഴിക്കോട്: കോഴിക്കോട് - പാലക്കാട് സ്പെഷ്യൽ ട്രെയിനായി സർവീസ് തുടങ്ങിയ പാസഞ്ചർ എക്സ്പ്രസ് ട്രെയിൻ (16610) മംഗലാപുരം- പാലക്കാടാക്കി മാറ്റി. ഈ ട്രെയിൻ സ്ഥിരം സർവീസാക്കിയത് യാത്രക്കാർക്ക് സഹായകമായി. 17 മുതലാണ് സർവീസ് തുടങ്ങുക. അതേസമയം പാലക്കാട്ടു നിന്ന് തിരികെ വരുമ്പോൾ കണ്ണൂരിൽ സർവീസ് അവസാനിക്കും. നിലവിൽ പാലക്കാട് - കോഴിക്കോട് റൂട്ടിലും ഷൊർണൂർ - കണ്ണൂർ റൂട്ടിലും ‌ട്രെയിനുകൾക്ക് മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥയുണ്ട്. ഈ സാഹചര്യത്തിൽ സ്പെഷ്യൽ ട്രെയിൻ സ്ഥിരമാക്കിയത് കുറച്ചെങ്കിലും ആശ്വാസമാകും. ജനപ്രതിനികളുടെയും യാത്രക്കാരുടെയും സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് മാസങ്ങൾക്ക് മുമ്പ് സ്പെഷ്യൽ തുടങ്ങിയത്. 05.15ന് മംഗലാപുരത്തു നിന്ന് പുറപ്പെടുന്ന ട്രെയിൻ 10.07ന് കോഴിക്കോട്ടും ഉച്ചയ്ക്ക് 1.05ന് പാലക്കാട് ജംഗ്ഷനിലുമെത്തും. 1.50ന് തരികെ പുറപ്പെടും. 5.25ന് കോഴിക്കോട്ടും 7.30ന് കണ്ണൂരിലുമെത്തും. നിലവിലെ സമയക്രമത്തിൽ മാറ്റത്തിന് സാദ്ധ്യതയുണ്ട്.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.