നാദാപുരം: നാദാപുരം ഗവ. താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഇ.കെ.വിജയൻ എം.എൽ.എ, ഡെപ്യൂട്ടി ഡി.എം.ഒ. ദിനേശ്, മെഡിക്കൽ സൂപ്രണ്ട് ജമീല എന്നിവർ പങ്കെടുത്ത താലൂക്ക് ആശുപത്രിയുടെ ഉന്നതതല യോഗത്തിലാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതിഷേധമറിയിച്ചത്. ഹോസ്പിറ്റലിലെ നിലവിലുള്ള ഒഴിവുകളിൽ ഡോക്ടർമാരെ നിയമിക്കുക, അഡ്മിറ്റ് ചെയ്യേണ്ട രോഗികളെ കിടത്തി ചികിത്സിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. വിഷയത്തിൽ രണ്ടാഴ്ചയ്ക്കകം പരിഹാരമുണ്ടാവുമെന്ന അധികൃതരുടെ ഉറപ്പിലാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.
അല്ലാത്തപക്ഷം സർവകക്ഷി തീരുമാനപ്രകാരം മുമ്പെടുത്ത ഹോസ്പിറ്റൽ പരിസരത്ത് സമരം വേണ്ട എന്ന തീരുമാനം പിൻവലിക്കുമെന്ന് നേതാക്ക8 അറിയിച്ചു. നാദാപുരം നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ഫസൽ മാട്ടാൻ, അഖില മര്യാട്ട്, ടി.പി. ജസീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |