കോഴിക്കോട്: ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കുന്ന കേരള ടീമിന് ദേശീയ ഹരിത സേന യാത്രയയപ്പ് നൽകി. സംസ്ഥാന കോ ഓർഡിനേറ്റർ ഡോ.പി.ഹരിനാരായണൻ നയിക്കുന്ന 21 അംഗ ടീമാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നത്. കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ദേശീയ ഹരിത സേന ജില്ലാ കോ ഓർഡിനേറ്റർ പി.സിദ്ധാർത്ഥൻ, സ്മാർട്ട് എനർജി പ്രോഗ്രാം ജില്ലാ കോ ഓർഡിനേറ്റർ എം.എ.ജോൺസൺ, ജോയിന്റ് കോ ഓർഡിനേറ്റർമാരായ പി.രമേഷ് ബാബു, സതീശൻ കൊല്ലറക്കൽ, ദീപേഷ് കുമാർ , ജഗന്നാഥൻ കെ.പി. എന്നിവർ പങ്കെടുത്തു.
27 മുതൽ 31 വരെയാണ് മത്സരങ്ങൾ. ജില്ലയിൽ നിന്ന് നാല് വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |