കോഴിക്കോട്: കരുണ സ്പീച്ച് ആൻഡ് ഹിയറിംഗ് ഹയർ സെക്കൻഡറി സ്കൂളും കോഴിക്കോട് സായി കേന്ദ്രവും സംയുക്തമായി 'ഫിറ്റ് ഇന്ത്യ സ്കൂൾ വീക്ക് 2023' ഭാഗമായി എരഞ്ഞിപ്പാലത്തെ കരുണ സ്കൂളിൽ സംഘടിപ്പിച്ച ഫിറ്റ്നസ് ഫെസ്റ്റിവൽ സമാപിച്ചു.
രണ്ട് ദിവസങ്ങളിലായി സ്കൂളിലെ കുട്ടികൾക്കായി വിവിധ കായിക മത്സരങ്ങൾ നടത്തി. ഫിറ്റ്നസ് ഫെസ്റ്റിവൽ സമാപനം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. മത്സര വിജയികൾക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു. വാർഡ് കൗൺസിലർ രേഖ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് സായി സെന്റർ ഇൻ ചാർജ് ലിജോ ഇ.ജോൺ സ്വാഗതവും കരുണ സ്പീച്ച് ആൻഡ് ഹിയറിംഗ് സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് സിസ്റ്റർ ആലീസ് കെ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |