കുറ്റ്യാടി: മരുതോങ്കര സെൻ്റ് മേരീസ് എൽ.പി സ്കൂളിലെ മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾക്കായി ദ്വിദിന സഹവാസ ക്യാമ്പ് നടത്തി. മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.സജിത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാ.ജോർജ് കളത്തൂർ അനുഗ്രഹ പ്രഭാഷണം നടത്തി. കുന്നുമ്മൽ ബി.പി.സി സുനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.പ്രധാനാദ്ധ്യാപിക സിന്ധു യു.സി, വാർഡ് മെമ്പർ തോമസ് കാത്തിരത്തിങ്കൽ, വടകര ഡയറ്റ് അദ്ധ്യാപകൻ രതീഷ് കുമാർ, എസ്.എസ്.ജി പ്രസിഡന്റ് എം.കെ ജിജേഷ്, റംസീന, അദ്ധ്യാപകരായ അരുൺ ജോഷി, ദീപാ മാത്യു, അനു വിൻസൻ്റ്, ക്യാമ്പ് കൺവീനർ ഹാരിസ് മഠത്തിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |