വളാഞ്ചേരി: ഡോണാസ് ക്ലബ്ബ് പൂക്കാട്ടിരി നടത്തുന്ന വി.പി.ബാവ ഹാജി മെമ്മോറിയൽ വി.എഫ്.എ അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് വ്യാഴാഴ്ച രാത്രി എട്ടിന് പൂക്കാട്ടിരി സ്റ്റേഡിയത്തിൽ തുടക്കമാകും. 24 ടീമുകൾ പങ്കെടുക്കും. മത്സരത്തിൽ നൈജീരിയ, ഘാന, സുഡാൻ തുടങ്ങിയ രാജ്യങ്ങിൽ നിന്നുള്ള താരങ്ങളും പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ക്ലബ്ബ് പ്രസിഡന്റ് വി.പി. കുഞ്ഞുട്ടി, സെക്രട്ടറി ടി.വാഹിദ്, വി.എഫ്.എ സെക്രട്ടറി വി.പി.അബ്ദുറഹ്മാൻ, ഡോണാസ് ക്ലബ്ബ് രക്ഷാധികാരി റഷീദ് കിഴിശ്ശേരി, വൈസ് പ്രസിഡന്റ് ടി.മുസ്തഫ, കെ.രായീൻ കുട്ടി എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |