തേഞ്ഞിപ്പലം : ചെനക്കലങ്ങാടി കിഴക്കെ മഹല്ല് കമ്മിറ്റിക്ക് കീഴിലുളള അൽ കറം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. സയ്യിദ് സെയ്തലവി കോയ തങ്ങൾ ജിഫ്രിഅദ്ധ്യക്ഷത വഹിച്ചു. പി. അബ്ദുൽ ഹമീദ് എം.എൽ.എ , തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വിജിത്ത്, മഹല്ല് ഖത്തീബ് സൈനുദ്ധീൻ ഫൈസി, മഹല്ല് പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാൻ ജമലുല്ലൈലി, സെക്രട്ടറി സി.എം . അബ്ദുസ്സലാം, ഡോ. കെ. അൻ വാറുൽ ഹസ്സൻ, ഡോ.പി.ഷാഹുൽ ഹമീദ്, ഡോ.എം ഫായിസ് , പി. ഉസ്മാൻ, പി.റഫീഖ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |