കോട്ടയ്ക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാനാദ്ധ്യാപകൻ ബഷീർ കുരുണിയന് യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം പ്രൊഫ: കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ.കെ.നാസർ അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.ചടങ്ങിൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ പി.റംല, പി.ടി.അബ്ദുൽ നാസർ, നഗരസഭ കൗൺസിലർമാരായ എം.മുഹമ്മദ് ഹനീഫ, ഇ.പി.റഫീഖ് ,സഫീർ അസ്ലം പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |