വണ്ടൂർ : സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി വണ്ടൂരിൽ പട്ടികജാതി പട്ടിക വർഗക്കാർക്കായുള്ള ആയുർവേദ ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ ഹസ്‌കർ അലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ആയുഷ് വകുപ്പിന്റെയും പട്ടികജാതി പട്ടിക വർഗ്ഗ പിന്നോക്ക വകുപ്പുകളുടെയും ആഭിമുഖ്യത്തിലാണ് ക്യാമ്പ്. ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ വി. ശിവശങ്കരൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭന, വണ്ടൂർ ആയുർവേദ ഡിസ്‌പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ. പി.പി. സുനിൽബാബു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പുഷ്പ എന്നിവർ പ്രസംഗിച്ചു. ജി.എ.ഡി വണ്ടൂർ യോഗ ഇൻസ്ട്രക്ടർ ഡോ. പി. വർഷ യോഗ പരിശീലനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |