മലപ്പുറം: ദേശീയ അദ്ധ്യാപക പരിഷത്ത് (എൻ.ടി.യു ) ജില്ലാ സമ്മേളനം ജനുവരി 17, 18 തീയതികളിൽ കോട്ടക്കൽ രാജാസ് ഹയർ സെക്കൻഡറി സ്‌ക്കൂളിൽ നടക്കും.
സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി കോട്ടക്കൽ നഗരസഭാ കൗൺസിലർമാരായ ഗോപിനാഥ് കൊട്ടപ്പറമ്പിൽ ചെയർമാനും പി.എസ്. ജയപ്രിയൻ വൈസ് ചെയർമാനും പി.ടി. സുരേഷ് കൺവീനറുമായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
ഇത് സംബന്ധിച്ച് മലപ്പുറം അരുണോദയം വിദ്യാനികേതനിൽ നടന്ന യോഗം രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സഹ കാര്യവാഹ് കെ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി സുധീർ അദ്ധ്യക്ഷത വഹിച്ചു. പി.ടി. പ്രദീപ്, കെ. സോമരാജൻ , ഒ.ടി. അനിത , ബി.എസ്. ബിന്ദു , അഭിലാഷ് , പ്രമോദ് എന്നിവർ സംസാരിച്ചു .ജില്ലാ ജനറൽ സെക്രട്ടറി പി.ടി. സുരേഷ് സ്വാഗതവും കെ. അഭിലാഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |