തേഞ്ഞിപ്പലം: ചേളാരി ചുള്ളോട്ടു പറമ്പ് യുവധാര ഗ്രാമീണ വായനശാലയുടെനേതൃത്വത്തിൽ നടത്തിയ രണ്ടാം ഘട്ട നെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തി. കാലിക്കറ്റ് സർവകലാശാല ബോട്ടണി വിഭാഗം മേധാവി സി.സി. ഹരിലാൽ ഉദ്ഘാടനം ചെയ്തു. 15 ഏക്കറോളം ഭൂമിയിലാണ് ഇത്തവണ കൃഷിയിറക്കിയത്. പൊന്മണി ഇനം നെല്ലാണ് കൃഷി ചെയ്തത് . 25 വർഷത്തോളം കാടുപിടിച്ച് തരിശായിക്കിടന്നിരുന്ന 10 ഏക്കർ ഭൂമി കഴിഞ്ഞ വർഷം യുവധാര പ്രവർത്തകർ കൃഷിയോഗ്യമാക്കി വിജയകരമായി കൃഷി
നടത്തിയിരുന്നു.
യുവധാര ഗ്രാമീണ വായനശാല പ്രസിഡന്റ് രജീഷ് ചേളാരി സ്വാഗതം പറഞ്ഞു. പി.എം. നിഷാബ് അദ്ധ്യക്ഷത വഹിച്ചു. കേരള ഗ്രാമീൺ ബാങ്ക് മാനേജർ കെ.എസ്. നന്ദകുമാർ, വി.ടി. അപ്പുട്ടി, എൻ.എ. ശശി, സൈനുൽ ആബിദ് വെളളക്കാട്ട്, കരിമ്പൻ നാരായണൻ എന്നിവർ പ്രസംഗിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |