മലപ്പുറം: വനിതകൾക്കായുള്ള ഫ്രീ സ്‌പോക്കൺ ഇംഗ്ലീഷ് കോഴ്സ് പോസ്റ്റർ പ്രകാശനം ചെയ്തു. സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച് നഗരസഭ കുടുംബശ്രീ യൂണിറ്റ് ടോപ്പ് സ്‌കിൽ പി.പി.ടി.ടി.സി അയൽക്കൂട്ട അംഗങ്ങളായ വനിതകൾക്കായുള്ള ഫ്രീ സ്‌പോക്കൺ ഇംഗ്ലീഷ് വാട്സ്ആപ്പ് കോഴ്സ് പോസ്റ്ററാണ് പ്രകാശനം ചെയ്തത്. പ്രകാശനം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.അബ്ദുൽ ഹക്കീം നിർവ്വഹിച്ചു. അക്കാദമി രക്ഷാധികാരി ബാബുരാജ് കോട്ടക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ മലയിൽ ഹംസ സ്വാഗതവും പ്രിൻസിപ്പൽ ഹസീന മലയിൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |