നിലമ്പൂർ: കെ.എസ്.ആർ.ടി.സി ഗ്യാരേജ് വൃത്തിഹീനമായ കിടക്കുന്നു. മെക്കാനിക്കുകൾ ജോലി ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതുമായ ഗ്യാരേജാണ് വൃത്തിഹീനമായി കിടക്കുന്നത്. സെപ്ടിക് ടാങ്കിൽ നിന്നും മലിനജലം പുറത്തേക്കൊഴുകുന്ന അവസ്ഥയിലാണ്. ഈ ദുരവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കണമെന്ന് യൂണിയനുകൾ ഉൾപ്പെടെ നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി. ഗ്യാരേജുകൾ എല്ലാം ക്ലിയറായി കിടക്കുന്നുവെന്ന് മന്ത്രി പറയുമ്പോഴാണ് മൂക്കുപൊത്തി മെക്കാനിക്കുകൾ ജോലി ചെയ്യുന്നത്. പകർച്ചവ്യാധികളുടെ കേന്ദ്രമായി മാറാവുന്ന അവസ്ഥയിലാണ് ഇവിടം.
കരാറുകാർ വരുന്നില്ല
കരാറുകാർക്ക് യഥാസമയം പണം കിട്ടാത്ത അവസ്ഥയിൽ ടെൻഡർ ഏറ്റെടുക്കാൻ ആരും തയ്യാറാകുന്നില്ല. ഇതാണ് അറ്റകുറ്റപ്പണി വൈകിക്കുന്നത്. 50,000 രൂപ മുടക്കിയാൽ തീർക്കാവുന്ന പ്രവൃത്തികളാണുള്ളത്.
25 മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാർക്ക് പുറമെ 175 ഓളം മറ്റ് വിഭാഗങ്ങളിലായുള്ള ജീവനക്കാരുമുള്ള നിലമ്പൂർ കെ.എസ്.ആർ.ടി.സി യിലാണ് വൃത്തിഹീനമായ ഈ ഗ്യാരേജുള്ളത്.
വകുപ്പ് മന്ത്രിയും കെ.എസ്.ആർ.ടി.സി. മാനേജ്മെന്റും മനസ് വച്ചാൽ ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കാവുന്ന പ്രശ്നമാണ്. ഇപ്പോഴും പരിഹാരം കാണാതെ കിടക്കുന്നത്.
അടിയന്തര പ്രാധാന്യത്തോടെ ഗ്യാരേജിന്റെ അറ്റകുറ്റപണിക്ക് മന്ത്രിയും വകുപ്പും തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |