പെരുമ്പാവൂർ: പെരുമ്പാവൂരിൽ 32 കിലോ കഞ്ചാവുമായി മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ പൊലീസ് പിടികൂടി. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ മിൻഹാജ് ഷെയ്ഖ് (47), ടുട്ടു ഷെയ്ഖ് (36), മൗസം ഷെയ്ഖ് (36) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. മാറമ്പിള്ളി കുന്നുവഴിയിൽ വച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഇന്നലെ പുലർച്ചെ ആലുവയിൽ ട്രെയിൻ ഇറങ്ങി ഓട്ടോറിക്ഷയിൽ പെരുമ്പാവൂരിലേക്ക് കഞ്ചാവ് കൊണ്ടുപോകുകയായിരുന്ന ഇവർ പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഒഡീഷയിൽ നിന്ന് കിലോഗ്രാമിന് 3000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് പെരുമ്പാവൂരിൽ എത്തിച്ച് 25,000 രൂപ നിരക്കിൽ വിൽപ്പന നടത്തി മടങ്ങിപ്പോകുന്നതാണ് ഇവരുടെ രീതി.
പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക്, എസ്.ഐമാരായ പി.എം. റാസിഖ്, ജോസി എം. ജോൺസൺ, എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്സൽ, ബെന്നി ഐസക്, റോബിൻ ജോയി, രജിത്ത് രാജൻ, എം.പി. ജയന്തി, മുഹമ്മദ് ഷാൻ, കെ.എസ്. സിബിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം പുത്തൻകുരിശ് പത്താം മൈലിൽ നിന്ന് 30 കിലോ കഞ്ചാവുമായി മുർഷിദാബാദ് സ്വദേശികളായ അഞ്ചുപേരെയും വാഴക്കുളത്ത് നിന്ന് 51 കിലോ കഞ്ചാവും റൂറൽ പോലീസ് പിടികൂടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |