കാളികാവ്: ടൗൺ ബസ് സ്റ്റാൻഡിൽ കൂട്ടിയിട്ട പഴയ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
മാലിന്യക്കൂമ്പാരം ഏറെക്കാലമായി അങ്ങാടി ബസ് സ്റ്റാൻഡിലെത്തുന്ന ബസുകൾക്കും യാത്രക്കാർക്കും അസൗകര്യമുണ്ടാക്കുന്നുണ്ട്. ടൗൺ സ്റ്റാൻഡിൽ മിക്ക ബസ്സുകളും കയറാത്തതിന്റെ കാരണവും സൗകര്യങ്ങളുടെ കുറവാണെന്നാണ് നാട്ടുകാർ പറയുന്നത്. യാത്രക്കാർക്ക് പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യം പോലും ഇപ്പോൾ ബസ് സ്റ്റാൻഡിലില്ല.
കാളികാവിന്റെ പൊതു കാര്യങ്ങളിൽ ഇടപെടുന്ന കാളികാവ് സ്വദേശിയായ കൊല്ലാരൻ ആലി മലിനീകരണത്തിരെ ഫ്ലക്സ് ബോഡുമായി അങ്ങാടിയിലൂടെ അനൗൺസ് നടത്തിയിരുന്നു.
ബസ് സ്റ്റാൻഡിലെ പഴയ കംഫർട്ട് സ്റ്റേഷൻ പൊളിച്ച് മാറ്റിയ ഭാഗങ്ങളാണ് സ്റ്റാൻഡിൽ കുട്ടിയിട്ടിരിക്കുന്നത്. ഇത് നീക്കംചെയ്താൽ ബസുകൾക്ക് പാർക്ക് ചെയ്യാൻ സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |