തിരൂരങ്ങാടി: കുണ്ടൂർ പി.എം.എസ്.ടി ആർട്സ് ആൻഡ് സയൻസ്‌കോളേജ് വുമൺ സെല്ലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥിനികൾക്കായി സംഘടിപ്പിച്ച ത്രിദിന വിവാഹപൂർവ അവബോധന സെമിനാറിന് തുടക്കം. താനൂർ ഡിവൈ.എസ്.പി പി.പ്രമോദ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ കെ. ഇബ്രാഹിം അദ്ധ്യക്ഷനായി. വേങ്ങര മൈനോരിറ്റികോച്ചിംഗ് സെന്റർ പ്രിൻസിപ്പൽ വി. ശരത് ചന്ദ്ര ബാബു മുഖ്യപ്രഭാഷണം നടത്തി. മർക്കസ് സെക്രട്ടറി എൻ.പി ആലിഹാജി,കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എം. കൃഷ്ണകുമാർ, വിവിധ വകുപ്പ്‌മേധാവികളായ ആർ.കെ. മുരളീധരൻ, കെ.കെ. നജ്മുന്നിസ, എന്നിവർ സംസാരിച്ചു. പ്രീമാരിറ്റൽ എഡ്യുക്കേഷൻ ട്രെയ്‌നർ മുഹമ്മദ് ഫൈസൽ ക്ലാസുകൾ നയിച്ചു. വുമൺ സെൽ കോഓർഡിനേറ്റർ ജാബിറ ഫർസാന സ്വാഗതവും ആറാം സെമസ്റ്റർ ബി.ബി.എ വിദ്യാർത്ഥി ഫാത്തിമ ഫിദ നന്ദിയും പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |