താനൂർ : താനാളൂർ വട്ടത്താണി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹസ്തം പെയിൻ ആൻ്റ് പാലിയേറ്റീവ് ക്ലിനിക്കിൻ്റെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നിന്നും വിജയിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകും. ജനുവരി ആറിന്
വട്ടത്താണി സി.കെ കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന
ചടങ്ങിൽ ഗ്രാമ പഞ്ചായത്തിലെക്ക്
വിജയിച്ച 24 പേരും ബ്ലോക്ക് , ജില്ലാ പഞ്ചായത്തുകളിലേക്ക് വിജയിച്ചവരും പങ്കെടുക്കും.
പരിപാടിയുടെ വിജയത്തിനായി
ടി.പി. മുഹമ്മദ് റഫീഖ് ചെയർമാനും
മുജീബ് താനാളൂർ കൺവീനറുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ ഹസ്തംചെയർമാൻ ടി.പി. മുഹമ്മദ് റഫീഖ് അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |