തിരൂർ : കേരള സർക്കാർ കിഫ്‌ബി ഫണ്ട് ഉപയോഗപ്പെടുത്തി തുഞ്ചൻ കോളേജിൽ ആധുനിക സൗകര്യങ്ങളോടെ മൂന്നു നിലകളിലായി നിർമ്മിക്കുന്ന പുതിയ അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപന കർമ്മം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. കുറുക്കോളി മൊയ്‌തീൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വെട്ടം പഞ്ചായത്ത് പ്രസിഡന്റ് സക്കീന, തിരുർ ബ്ലോക്ക് മെമ്പർ ഫാത്തിമ മുക്കാട്ടിൽ, പഞ്ചായത്ത് മെമ്പർ അജിനി, പി.ടി.എ വൈസ് പ്രസിഡന്റ് എ.പി.മുജീബ്, അലുംനി അസോസിയേഷൻ പ്രസിഡന്റ് മെഹർഷ കളരിക്കൽ, കോളേജ് പ്രിൻസിപ്പൽ ഡോ. എം.എസ്. അജിത് , വൈസ് പ്രിൻസിപ്പൽ ഡോ. അനിൽ കുമാർ, കോളേജ് മുൻ പ്രിൻസിപ്പൽ വിജു നായരങ്ങാടി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |