മലപ്പുറം:അത്താണിക്കൽ എം.ഐ.സി എൽ.പി സ്‌കൂളിലെ കുട്ടികൾ തയ്യാറാക്കിയ ആയിരം കൈയെഴുത്ത് മാസിക ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോസ്മി ജോസഫും ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ പി. മുഹമ്മദാലിയും സംയുക്തമായി പ്രകാശനം ചെയ്തു.
സ്‌കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് പി. മുഹമ്മദ് അഷറഫ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ കെ. ഇസ്മായിൽ, നെടങ്ങോട്ടിൽ മുഹമ്മദ്,വി.ടി. ശിഹാബ്,കെ. അബ്ബാസലി, കെ. അബ്ദുൾ ഷാക്കിർ,കെ. സാജിദ, കെ. മുഹമ്മദ് കബീർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |