മലപ്പുറം: അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ കമ്മറ്റി ഓഫീസിന് വേണ്ടി നിർമ്മിക്കുന്ന സുശീലഗോപാലൻ സ്മാരക മന്ദിരത്തിന് ഇന്ന് രാവിലെ 11ന് അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി.കെ. ശ്രീമതി തറക്കല്ലിടും.
ജില്ലാ പ്രസിഡന്റ് അഡ്വ. ഇ സിന്ധു അദ്ധ്യക്ഷത വഹിക്കും. മുണ്ടുപറമ്പ് കാവുങ്ങൽ ബൈപാസിൽ ചന്ദ്രിക ഓഫീസിന് സമീപം അസോസിയേഷൻ വാങ്ങിയ അഞ്ച് സെന്റ് സ്ഥലത്താണ് ഓഫീസ് നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |