മലപ്പുറം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ രുചി വൈവിദ്ധ്യങ്ങളോടെ കുടുംബശ്രീ ഭക്ഷ്യ വിപണന മേള 'ഉമ്മാന്റെ വടക്കിനി'ക്ക് മലപ്പുറം ടൗൺഹാളിൽ തുടക്കമായി. നഗരസഭ ചെയർമാൻ മുജീബ് കാടേരി മേള ഉദ്ഘാടനം ചെയ്തു. കൊവിഡിന് ശേഷം കുടുംബശ്രീ പ്രവർത്തനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭക്ഷ്യമേളയിൽ ഒമ്പത് ഭക്ഷണ കൗണ്ടറുകളിലായി ചട്ടിപ്പത്തിരി, കിളിക്കൂട്, ഉന്നക്കായ, ചിക്കൻ റോൾ, വിവിധതരം ബിരിയാണി, സ്നാക്സ് വിഭാഗങ്ങൾ, ചിക്കൻ ചീറിപ്പാഞ്ഞത്, ചതിക്കാത്ത സുന്ദരി, കരിഞ്ചീരക കോഴി, കപ്പ ബിരിയാണി, കപ്പ മീൻ കറി, തേങ്ങച്ചോറ് ബീഫ്, ദോശകൾ, കേക്കുകൾ തുടങ്ങിയവയുണ്ട്. കുടുംബശ്രീ യൂനിറ്റുകൾക്കായി പായസ മത്സരവും നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |