പെരിന്തൽമണ്ണ: കേരള ആം റസ്ലിംഗ് അസോസിയേഷൻ തൃശൂർ വി.കെ.എൻ.മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച 44ാമത് സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇടംകൈ, വലംകൈ വിഭാഗങ്ങളിൽ (സീനിയർ വനിത-80 കിലോ) രണ്ടാംസ്ഥാനം നേടി പരിയാപുരംകാരി റോസ് മരിയ. ജനുവരിയിൽ ഝാർഖണ്ഡിൽ നടക്കുന്ന ദേശീയ മത്സരത്തിൽ റോസ് മരിയ കേരളത്തെ പ്രതിനിധീകരിച്ചു മത്സരിക്കും.അങ്ങാടിപ്പുറം പരിയാപുരം മരിയൻ സ്പോർട്സ് അക്കാദമി അംഗമായറോസ് മരിയപരിയാപുരം സെന്റ് മേരീസ് എച്ച്.എസ്.എസിലെ പൂർവവിദ്യാർത്ഥിയാണ്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ബിരുദ വിദ്യാർത്ഥിയുമാണ്. പരിയാപുരം പുതുപ്പറമ്പിൽ സജിയുടെയും ബിന്ദുവിന്റെയും മകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |