മാന്നാർ: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വേർപാടിൽ സി.പി.എം ചെന്നിത്തല, തൃപ്പെരുന്തുറ ലോക്കൽ കമ്മിറ്റികൾ അനുശോചിച്ചു. കാരാഴ്മ ജംഗ്ഷനിൽ ചേർന്ന അനുശോചന യോഗം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എ.മഹേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ഡി.ഫിലേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗം കെ.നാരായണപിള്ള അനുശോചന പ്രമേയം അവതരിപ്പിച്ചു. മുതിർന്ന അംഗം കെ.സദാശിവൻപിള്ള, ടി.സുകുമാരി, ആർ.സഞ്ജീവൻ, ഇ.എൻ നാരായണൻ, രതീഷ്, പി.ബി സൂരജ്, ജി.ആതിര, ശശികുമാർ ചെറുകോൽ, ഗോകുലം ഗോപാലകൃഷ്ണൻ, ഭാസി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |