SignIn
Kerala Kaumudi Online
Thursday, 19 September 2024 9.43 AM IST

ഓണക്കിറ്റ്; മഞ്ഞ, പിങ്ക് കാർഡുടമകൾക്കുള്ള വിതരണം പൂർത്തിയായി

Increase Font Size Decrease Font Size Print Page
bbb

മലപ്പുറം: ഓണത്തിനോടനുബന്ധിച്ച് എല്ലാ റേഷൻ കാർഡുടമകൾക്കും സർക്കാർ നൽകുന്ന ഓണക്കിറ്റ് വിതരണം ജില്ലയിൽ പുരോഗമിക്കുന്നു. മഞ്ഞ, പിങ്ക് കാർഡുടമകൾക്കുള്ള വിതരണം പൂർത്തിയായിട്ടുണ്ട്. 10,20,217 കിറ്റുകളാണ് ജില്ലയിൽ ആകെ വിതരണം ചെയ്യുന്നത്. ഏറനാട് താലൂക്കിൽ 16, നിലമ്പൂർ 22, പെരിന്തൽമണ്ണ 18, കൊണ്ടോട്ടി 12, തിരൂരങ്ങാടി 16, തിരൂർ 26, പൊന്നാനി 12 എന്നിങ്ങനെ 122 കേന്ദ്രങ്ങളിലാണ് കിറ്റ് പാക്ക് ചെയ്യുന്നത്. നാളെ വരെ നീല കാർഡുടമകൾക്ക് കിറ്റ് വിതരണം ചെയ്യും. സെപ്തംബർ ഒന്ന് മുതൽ മൂന്ന് വരെയുള്ള തീയതികളിൽ വെള്ള കാർഡുടമകൾക്ക് കിറ്റ് ലഭിക്കും.


കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്: പരിശോധന കർശനമാക്കും

മലപ്പുറം: ഓണ വിപണിയിലെ വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും തടയാൻ പരിശോധന കർശനമാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ എൽ.മിനി അറിയിച്ചു. ഇതിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിലാവും പരിശോധന. സെപ്തംബർ മൂന്ന് മുതൽ ഏഴ് വരെയാവും പരിശോധന.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RATION CARD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.