പാലക്കാട്: ശുചിത്വ മിഷന്റെ ഭാഗമായി എറണാകുളത്ത് നടന്ന ഗ്ലോബൽ എക്സ്‌പോയിൽ ജില്ലയിലെ മികച്ച ഹരിത കർമ്മ സേനയ്ക്കുള്ള അവാർഡ് ഷൊർണൂർ നഗരസഭയും മുണ്ടൂർ പഞ്ചായത്തും ഏറ്റുവാങ്ങി. മന്ത്രി പി.രാജീവ് പുരസ്കാരം കൈമാറി.
ജില്ലയിൽ ഹരിത കർമ്മ സേനയുടെ സഹായത്തോടെ നടപ്പാക്കുന്ന മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കാണ് ആദരം. അജൈവ മാലിന്യ ശേഖരണം, ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനം അടക്കം വിവിധ പ്രവർത്തനം കണക്കിലെടുത്താണ് പുരസ്കാരം. മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷനായ പരിപാടിയിൽ ഷൊർണൂർ നഗരസഭാ ഹരിത കർമ്മ സേനാംഗങ്ങളായ സുധ, സജിത, മുണ്ടൂർ പഞ്ചായത്ത് സേനാംഗങ്ങളായ ബീന, ശോഭന എന്നിവരാണ് ആദരം ഏറ്റുവാങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |