പാലക്കാട്: കുമരംപുത്തൂർ കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയുടെ പുതിയ ശാഖ പള്ളിക്കുറുപ്പിൽ കെ.ടി.ഡി.സി ചെയർമാൻ പി.കെ.ശശി ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.ശാന്തകുമാരി അദ്ധ്യക്ഷയായി. സേഫ് റൂം ഉദ്ഘാടനം കാരാകുറുശി പഞ്ചായത്ത് പ്രസിഡന്റ് എ.പ്രേമലതയും ആദ്യ നിക്ഷേപ സ്വീകരണം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ പി.ഉദയനും ലോക്കർ ഉദ്ഘാടനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം.പുരുഷോത്തമനും നിർവഹിച്ചു.
അസി.രജിസ്ട്രാർ കെ.ജി.സാബു, ജില്ലാ പഞ്ചായത്തംഗം പി.മൊയ്തീൻകുട്ടി, ബ്ലോക്കംഗം കല്ലടി ഉണ്ണിക്കമ്മു, കെ.എസ്.കൃഷ്ണദാസ്, കെ.വി.മേനോൻ, സംഘം പ്രസിഡന്റ് പി.പ്രഭാകരൻ, ഡയറക്ടർ വി.മോഹൻദാസ്, സെക്രട്ടറി ഇ.സുരേഷ്ബാബു സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |