ചെത്തല്ലൂർ: തൊടുകാപ്പുകുന്ന് ഇക്കോ ടൂറിസം പ്രദേശത്ത് വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ പക്ഷി സർവേ നടത്തി. പക്ഷി നിരീക്ഷകരായ ശബരി ജാനകി, ഡോ.റിനാസ് ഷാഹുൽവാലസി, സബീർ അലി എന്നിവരുടെ നേതൃത്വത്തിൽ മുർഷിദ്, വിവേക്, സിയാവുൽ ഹഖ്, സയ്യിദ് സിനാൻ, അമൽ, ഷിഹാബ് എന്നിവരടങ്ങുന്ന സംഘമാണ് സർവേ നടത്തിയത്.
58 ഇനം പക്ഷികളെ തിരിച്ചറിഞ്ഞു. ക്രസ്റ്റഡ് ഗോഷ് വാക്ക്, പാരഡൈസ് ഫ്ളൈ കാച്ചർ, ബ്ലിത്സ് വാബ്ലർ, ബ്ളാക്ക് കൈറ്റ്, മലബാർ വിസ്ലിംഗ് ത്രഷ്, പഫ് ത്രോട്ടഡ് വാർബ്ളർ എന്നിവയാണ് കണ്ടെത്തിയ പ്രധാന പക്ഷികൾ. സർവേയ്ക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് സിദ്ദിഖ് നേതൃത്വം നൽകി.
വരും വർഷങ്ങളിൽ വ്യത്യസ്ത സമയങ്ങളിലായി സർവേ നടത്തി സമ്പൂർണ രജിസ്റ്റർ തയ്യാറാക്കും. സന്ദർശകർക്കായി പക്ഷികളെ മനസിലാക്കുന്നതിന് ബോർഡുകളും വിവരണങ്ങളും ഒരുക്കും.
സുബൈർ, വനം റെയ്ഞ്ച് ഓഫീസർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |