ചെർപ്പുളശേരി: കലാഭവൻ മണി അനുസ്മരണ സമിതി ഏർപ്പെടുത്തിയ പ്രഥമ കലാഭവൻ മണി പുരസ്കാരം ബിജുമോൻ പന്തീരുകുലത്തിനും ശ്രീഹരി കേരളശേരിക്കും നൽകും. കലാ-സാംസ്കാരിക പ്രവർത്തന മികവിനാണ് ബിജുമോൻ പന്തീരുകുലത്തെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. വളർന്നുവരുന്ന ഗായകരിൽ ശ്രദ്ധിക്കപ്പെടുന്ന കലാകാരനാണ് ശ്രീഹരി കേരളശേരി. കലാഭവൻ മണിയുടെ ഏഴാം ഓർമ്മദിനമായ മാർച്ച് ആറിന് വൈകിട്ട് നാലിന് ചെർപ്പുളശേരിയിൽ നടക്കുന്ന ചടങ്ങിൽ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ പുരസ്കാരം സമ്മാനിക്കുമെന്ന് അനുസ്മരണ സമിതി കൺവീനർ പി.ബിജു, സെക്രട്ടറി പി.പരമേശ്വരൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |