പാലക്കാട്: ജില്ലാ ഹോം ബേക്കേഴ്സ് അസോസിയേഷൻ വാർഷികാഘോഷം ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണർ വി.കെ.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഫ്സാന അമീർ അദ്ധ്യക്ഷനായി.
വിവിധ യൂണിറ്റുകളിലെ ഹോം മേഡ് ഭക്ഷണ പദാർത്ഥങ്ങളുടെ പ്രദർശനം നടത്തി. വിജയികൾക്കുള്ള സർട്ടിഫിക്കറ്റ്
വിതരണം കൗൺസിലർമാരായ എ.കൃഷ്ണനും എം.സുലൈമാനും നിർവഹിച്ചു. തസ്ലീമ സുധീർ, ആയിഷ ലിയ, ബുഷ്‌റ, സജിത, രജിത മുരളി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |