പാലക്കാട്: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ്, വ്യവസായ വാണിജ്യ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംരംഭകരാവാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷ്യ സംസ്കരണ രീതികളിൽ പ്രായോഗിക പരിശീലനം നൽകുന്നു. തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ 20 മുതൽ 25 വരെയാണ് പരിശീലനം. കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, ജി.എസ്.ടി ഉൾപ്പെടെ 1,770 രൂപയാണ് പരിശീലന ഫീസ്. താത്പര്യമുള്ളവർ 16 നകം ഓൺലൈനായി അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 20 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. ഫോൺ: 0484 2532890,2550322,7012376994.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |