കോങ്ങാട്: തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ പൂരം നാളെ കൊടിയേറും. തന്ത്രി അണിമംഗലം വാസുദേവൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ഇന്നുരാവിലെ ഏഴിന് നാരായണീയ പാരായണം, വൈകിട്ട് ആറരയ്ക്ക് തിരുവാതിര മഹോത്സവം എന്നിവ നടക്കും. നാളെ രാവിലെ ഒമ്പതിന് സംഗീതോത്സവം മണ്ണൂർ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് ഭക്തിഗാനാർച്ചന, രാത്രി എട്ടിന് കൊടിയേറ്റം, എട്ടരയ്ക്ക് കഥകളി എന്നിവയുണ്ടാകും.
19ന് പൂരം പുറപ്പാട് ആഘോഷിക്കും. രാവിലെ ലളിതാ സഹസ്രനാമ ജപം, സോപാനസംഗീതം, പഞ്ചവാദ്യത്തിന്റെയും ഗജവീരന്മാരുടെയും അകമ്പടിയോടെ ആറാട്ടെഴുന്നെള്ളിപ്പ്, വൈകിട്ട് ആറിന് തായമ്പക, രാത്രി എട്ടിന് ഗാനമേള എന്നിവയുണ്ടാകും. ദിവസേന ആറാട്ടെഴുന്നള്ളിപ്പ്, തായമ്പക, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, നാദസ്വരം എന്നിവ അരങ്ങേറും. 23ന് ചെറിയാറാട്ട്, 24ന് വലിയാറാട്ട്, കാഴ്ചപൂരം എന്നിവ ആഘോഷിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |