പാലക്കാട്: മുൻസിപ്പൽ സ്റ്റേഡിയത്തിൽ ഈ മാസം 15 വരെ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ ജനത്തിരക്കേറുന്നു. അവധിക്കാലം കൂടിയായതിനാൽ കുട്ടികളും കുടുംബങ്ങളുമടക്കം വലിയ തിരക്കാണ് രാവിലെ മുതൽ അനുഭവപ്പെടുന്നത്.
ശീതീകരിച്ച 200ഓളം സ്റ്റാളുകളിലായി രാവിലെ പത്തുമുതൽ രാത്രി ഒമ്പതുവരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്. വിപുലമായ പാർക്കിംഗ് സംവിധാനവും വൈകിട്ട് കലാ-സാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. ദിവസവും സെമിനാറുകൾ, വിവിധ വകുപ്പുകളുടെ സൗജന്യ സേവനങ്ങൾ എന്നിവയും ഇവിടെ ലഭ്യമാണ്.
മേളയിൽ ഇന്ന്
വന്യമൃഗങ്ങളുടെ ജനവാസ മേഖലയിലേക്കുള്ള കടന്നുകയറ്റം എങ്ങനെ തടയാം എന്ന വിഷയത്തിൽ വൈകിട്ട് 3.30ന് വനം വകുപ്പിന്റെ നേതൃത്വത്തിൽ സെമിനാർ നടക്കും. വകുപ്പിലെ വിദഗ്ദ്ധർ സംസാരിക്കും.
വൈകിട്ട് അഞ്ചിന് രാമചന്ദ്ര പുലവർ കലാസാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് സംഗീത പരിപാടി, ഭരതനാട്യം, സംഗീതനിശ, തോൽപ്പാവക്കൂത്ത് എന്നിവയും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |