പാലക്കാട്: ഇന്ത്യയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കാണാൻ ഐ.ആർ.സി.ടി.സിയുടെ ടൂർ പാക്കേജ്. ടൂറിസ്റ്റ് ട്രെയിനായ ഭാരത് ഗൗരവിലാണ് ഇന്ത്യ കറങ്ങാനുള്ള ടൂർ പാക്കേജ് മുന്നോട്ടു വച്ചിരിക്കുന്നത്. 19ന് കേരളത്തിൽ നിന്ന് യാത്ര തിരിച്ച് ഹൈദരാബാദ്, ഡൽഹി, ഗോവ ഉൾപ്പെടുത്തിയുള്ള ഗോൾഡൻ ട്രയാംഗിൾ സന്ദർശിച്ച് 30ന് തിരികെയെത്തും.
രാമോജി ഫിലിം സിറ്റി, ചാർമിനാർ, സലർജംഗ് മ്യൂസിയം, ഗോൽകൊണ്ട കോട്ട, ചെങ്കോട്ട, രാജ്ഘട്ട്, ലോട്ടസ് ടെമ്പിൾ, കുത്തബ് മിനാർ, സിറ്റി പാലസ്, ജന്തർമന്തിർ, ഹവാ മഹൽ, ഗോവയിലെ കലനഗുട്ട് ബീച്ച്, വാഗത്തോർ ബീച്ച്, ബസിലിക്ക ഒഫ് ബോം ജീസസ് കത്തീഡ്രൽ എന്നിവയാണ് പ്രധാന സന്ദർശന കേന്ദ്രങ്ങൾ. സഞ്ചാരികൾക്ക് കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട്, ഈറോഡ്, സേലം എന്നിവിടങ്ങളിൽ നിന്ന് ട്രെയിനിൽ കയറാം. മടക്ക യാത്രയിൽ കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിൽ ഇറങ്ങാം.
നോൺ എ.സി ക്ലാസിന് ഒരാൾക്ക് 22,900 രൂപയും തേർഡ് എ.സി ക്ലാസിന് 36,050 രൂപയുമാണ് ചെലവ്. ഭക്ഷണം, താമസ സൗകര്യം, സന്ദർശന കേന്ദ്രങ്ങളിലേക്കുള്ള യാത്ര ചെലവ് എന്നിവ ഇതിൽ ഉൾപ്പെടും. ട്രെയിൻ ടിക്കറ്റ് ഓൺലൈനായും ഐ.ആർ.സി.ടി.സി ഓഫീസ് മുഖാന്തിരവും എടുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |