SignIn
Kerala Kaumudi Online
Thursday, 18 July 2024 9.28 AM IST

ജൂൺ മൂന്നിന് സ്കൂൾ തുറക്കും; ഒരുക്കം അന്തിമഘട്ടത്തിൽ

പാലക്കാട്: വേനലവധിക്ക് ശേഷം ജൂൺ മൂന്നിന് വിദ്യാലയങ്ങൾ തുറക്കുന്നതിന് മുന്നോടിയായി മുന്നൊരുക്കങ്ങൾ വിലയിരുത്തി. ജില്ല-ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗം വിളിച്ചുചേർത്ത ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി.മനോജ്, അടിസ്ഥാന സൗകര്യങ്ങൾ, സ്കൂളുകളിലെ നവീകരണം എന്നിവ പരിശോധിച്ച് ഇന്ന് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചു.

പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം കല്ലിങ്കൽപാടം ഗവ.സ്‌കൂളിൽ നടക്കും. സബ് ജില്ലാതലപ്രവേശനോത്സവവും സ്‌കൂൾതല പ്രവേശനോത്സവവും പ്രത്യേകമായി നടക്കും.

കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കണം

 സ്‌കൂൾ തുറക്കും മുമ്പ് സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധിച്ച് ഉറപ്പാക്കാൻ ജില്ല കളക്ടർ നിർദ്ദേശം നൽകി.

 പ്രീപ്രൈമറി തൊട്ട് ഹയർസെക്കൻഡറി വരെയുള്ള കെട്ടിടങ്ങൾ വേർതിരിച്ച് ഫിറ്റ്നസ് പരിശോധിക്കണം. സ്‌കൂൾ അറ്റകുറ്റപണികൾ ഉടൻ പൂർത്തിയാക്കണം.

 പാലക്കാട് സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ഇന്ന് ആർ.ടി.ഒയുടെ നേതൃത്വത്തിൽ മലമ്പുഴ ടെസ്റ്റിംഗ് ഗ്രൗണ്ടിൽ നടക്കും.

 സ്‌കൂളുകളിലേക്ക് കുട്ടികളുമായെത്തുന്ന സ്വകാര്യവാഹനങ്ങളുടെ ഡ്രൈവർമാരുടെ നമ്പറുകൾ സൂക്ഷിക്കാൻ സ്‌കൂൾ അധികൃതർക്ക് നിർദ്ദേശമുണ്ട്.

 സ്‌കൂൾ പരിസരത്ത് ലഹരി വിൽപന കർശനമായി പരിശോധിക്കാൻ എക്‌സൈസ് വകുപ്പിന് കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.

 റോഡരികുകലും ബസ് സ്റ്റോപ്പുകളിലും സ്‌കൂൾ പരിസരങ്ങളിലുമുള്ള അപകടകരമായ മരച്ചില്ലകൾ മുറിച്ച് മാറ്റും.

 സ്‌കൂൾ പരിസരം, ക്ലാസ് മുറികൾ, അടുക്കള, സ്റ്റോർ റും എന്നിവിടങ്ങളിൽ ഇഴ ജന്തുക്കൾക്ക് അനുകൂലമായ അവസ്ഥ, ദ്വാരങ്ങൾ ഉൾപ്പെടെ നീക്കും. സ്‌കൂൾ മതിലുകൾ പെയിന്റടിച്ച് മനോഹരമാക്കും.

 മാറ്റമില്ലാത്ത പാഠപുസ്തക വിതരണം പൂർത്തിയായി കഴിഞ്ഞു. മാറ്റമുളളവയുടെ വിതരണം ഉടൻ പൂർത്തിയാവും.

 യൂണിഫോം വിതരണം വിതരണകേന്ദ്രങ്ങളിൽ നിന്നായി 27നകം പൂർത്തിയാക്കും

 ആദ്യദിനം മുതൽ ഉച്ചഭക്ഷണം

ഉച്ചഭക്ഷണം സ്‌കൂൾ തുറക്കുന്ന ദിവസം മുതൽ തന്നെ ലഭ്യമാക്കും. അടുക്കള, സ്റ്റോർ റൂമുകൾ പാത്രങ്ങൾ വൃത്തിയാക്കാനും പഴയ സ്റ്റോക്ക് സാധനസാമഗ്രികൾ ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട് . പാചകതൊഴിലാളികൾക്ക് ആരോഗ്യസുരക്ഷകാർഡ് ലഭ്യമാക്കാനും നിർദ്ദേശമുണ്ട്.

സ്‌ക്കൂളുകളിലെ കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കും. കുടിവെളള ടാങ്കുകൾ വൃത്തിയാക്കുന്നതിനോടൊപ്പം കുടിവെളള സാമ്പിളിൽ ജല അതോറിറ്റി പരിശോധന പൂർത്തിയാക്കി സർട്ടിഫിക്കറ്റ് കരസ്ഥമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, SCHOOL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.