പട്ടാമ്പി: പഞ്ചായത്ത് മുസ്ലിം ലീഗ്കമ്മിറ്റി എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. സൗദി ദമാം ഖത്തീഫ് കമ്മിറ്റികളുടെ ചാലിശ്ശേരി സി.എച്ച് സെന്ററിനുള്ള ഫണ്ട് കൈമാറ്റവും നടന്നു. മുസ്ലിം ലീഗ് തൃത്താല മണ്ഡലം പ്രസിഡന്റ് എസ്.എം.കെ തങ്ങൾ ഉദ്ഘാടനം ചെയ്തു. ചാലിശ്ശേരി മുസ്ലിം ലീഗ് പ്രസിഡന്റ് പി.ഐ.യൂസഫ് അദ്ധ്യക്ഷനായി. പ്രസിഡന്റ് എസ്.എം.കെ.തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച ചാലിശ്ശേരി ഗവ. ഹൈസ്കൂലിനുള്ള ഉപഹാരവും, പ്ലസ് ടുവിന് മികച്ച വിജയം കൈവരിച്ച ചാലിശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിനുള്ള ഉപഹാരവും പ്രധാനാദ്ധ്യാപിക ദേവിക ഏറ്റുവാങ്ങി.
ലബീബാ മുഹമ്മദ് കരിയർ ഗൈഡൻസ് ക്ലാസെടുത്തു. സൗദി ദമാം ഖത്തീഫ് കമ്മിറ്റികളുടെയും പാലക്കാട് കെ.എം.സി.സി.യുടെയും ഫണ്ട് ചാലിശ്ശേരി സി.എച്ച്.സി സെന്ററിനുള്ള ഫണ്ട് മുസ്ലിം പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് റസാക്ക് പുളിയഞ്ഞാലിൽ നിന്നും സി.എച്ച്.സെന്റർ ചെയർമാൻ കോയണ്ണി ഹാജി സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |