ആലത്തൂർ: സബ് ജയിലിലെ അന്തേവാസികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള പാചകവാതകം (ഡൊമസ്റ്റിക് പർപ്പസിള്ളത്) 2025 -26 വർഷത്തിൽ വിതരണം ചെയ്യാൻ താൽപര്യമുള്ള അംഗീകൃത കമ്പനി ഡീലർമാരിൽ നിന്നും ദർഘാസ് ക്ഷണിച്ചു. 14.2 കിലോഗ്രാം തൂക്കമുള്ള ഗ്യാസ് സിലിണ്ടറിന് സർക്കാർ കാലകാലങ്ങളിൽ നിശ്ചയിക്കുന്ന വിലയിൽ നിന്നും കുറവ് വരുത്താൻ തയാറാകുന്ന വിലയുടെ തുകയാണ് ദർഘാസിൽ രേഖപ്പെടുത്തേണ്ടത്. ദർഘാസ് ഫോറം ജയിൽ ഓഫീസിൽ നിന്നും ലഭിക്കും. ദർഘാസ് അടങ്ങിയ കവറിന് മുകളിൽ ദർഘാസ് നമ്പറും പേരും എഴുതി സൂപ്രണ്ട്, സബ് ജയിൽ ആലത്തൂർ, ആലത്തൂർ.പി.ഒ, പാലക്കാട് ജില്ല, പിൻ 678541 എന്ന വിലാസത്തിൽ 18 ന് വൈകീട്ട് മൂന്നു മണിക്കകം എത്തിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |