പാലക്കാട്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് പാലക്കാട് ജില്ല യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാ തല ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദേവദാസ് ഉദ്ഘാടനം ചെയ്തു. എക്സൈസ് ഓഫീസർ ഹാരിസ് കുട്ടികൾക്ക് ലഹരിവിരുദ്ധ ക്ലാസെടുത്തു. യുവജന ക്ഷേമ ബോർഡ് മെമ്പർ ഷെനിൻ മന്ദിരാട് അദ്ധ്യക്ഷത വഹിച്ചു. യുവജനക്ഷേമ ബോർഡ് ജില്ലാ ഓഫീസർ ഉദയകുമാരി, ബ്ലോക്ക് കോഓർഡിനേറ്റർമാരായ ഷിജു, അനീഷ്, സ്‌കൂൾ പ്രിൻസിപ്പൽ കൃഷ്ണകുമാർ, വൈസ് പ്രിൻസിപ്പൽ അമൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.ആർ.സത്യ എന്നിവർ സംസാരിച്ചു.