തേങ്കുറിശ്ശി: മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തേങ്കുറിശ്ശി പഞ്ചായത്തിലെ മത്സ്യ കർഷകർക്ക് സൗജന്യമായി മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.ചാമുണ്ണി വിതരണോദ്ഘാടനം നിർവഹിച്ചു. 48 കർഷകർക്കായി 17.14 ഹെക്ടറിലായി 1,27,800 കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളും, 14 പൊതു കുളങ്ങളിലെ കർഷകർക്കായി 34,000 മത്സ്യക്കുഞ്ഞുങ്ങളെയും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.ഭാർഗ്ഗവൻ അദ്ധ്യക്ഷനായി. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ദേവദാസ് മുഖ്യാതിഥിയായി.പ്രോജക്ട് കോഓർഡിനേറ്റർ കെ.എ.അജീഷ് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് സ്വർണമണി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സജിനി, മണ്ണാർക്കാട് ഫിഷറീസ് ഓഫീസർ ബി.വേണഗോപാലൻ, പഞ്ചായത്ത് അക്വാകൾച്ചർ പ്രൊമോട്ടർ എം.ഹരിദാസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |