അമ്പലപ്പാറ: പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള മുട്ടക്കോഴി വിതരണത്തിന് തുടക്കമായി. പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മുഹമ്മദ് കാസിം വിതരണോദ്ഘാടനം നിർവഹിച്ചു. നിർവഹണ ഉദ്യോഗസ്ഥൻ ഡോ. എം.ജെറിഷ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് അഗംങ്ങളായ ഗംഗാധരൻ, എം.സനീഷ്, ഐ.സി.കമലാക്ഷി, പി.യു.വിനിത, എ.വിജിത, പി.ബി.ധന്യ തുടങ്ങിയവർ പങ്കെടുത്തു. നടപ്പ് വർഷം 791 ഗുണഭോക്താക്കൾക്ക് മുട്ടക്കോഴി വിതരണം ചെയ്യും. ആദ്യഘട്ടത്തിൽ 480 പേർക്ക് വിതരണം ചെയ്തു. നാളെ ചുനങ്ങാട് എ.വി.എം ഹൈസ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് രണ്ടാംഘട്ട വിതരണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |